25 വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള കരാറിന് അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചു.
കരാറിന്റെ കരട് ഒക്ടോബറില്‍ ഒപ്പുവെച്ചിരുന്നു. കമീഷൻ വ്യാഴാഴ്ച തെളിവെടുക്കും. പകല്‍ സൗരോർജ വൈദ്യുതിയും പീക്ക് സമയത്ത് രണ്ടു മണിക്കൂർ ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാകുക.
വൈകീട്ട് മണിക്കൂറില്‍ 250 മെഗാവാട്ട് എന്നനിലയില്‍ തുടർച്ചയായി രണ്ടു മണിക്കൂറോ തവണകളായോ ആവശ്യാനുസൃതം ഈ വൈദ്യുതി ഉപയോഗിക്കാനാകും. യൂനിറ്റിന് താരതമ്യേന കുറഞ്ഞ നിരക്കായ 3.49 രൂപക്കാവും വൈദ്യുതി ലഭിക്കുക.