തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് ശൃംഖലയിൽപ്പെട്ടയാളെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനൽവേലി സ്വദേശി സഞ്ജയ് വർമ്മയെയാണ് അറസ്റ്റ് ചെയ്തത്. കള്ളനോട്ടുമായെത്തി മുന്തിയ ഹോട്ടലുകള്‍ താമസിച്ച ശേഷം പണം ഹോട്ടലിലും ടാക്സി ഡ്രൈവർമാർക്കും കൈമാറി വെളുപ്പിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. തമ്പാനൂരും കഴക്കൂട്ടത്തും തട്ടിപ്പ് നടത്തിയതിന് കേസെടുത്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചെ കന്യാകുമാരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. സഞ്ജയ് വർമ്മക്കെതിരെ തമിഴ്നാട്ടിലും കേരളത്തിലുമൊക്കെയായി നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.
ടാക്സി ഡ്രൈവർമാരാണ് ഇയാളുടെ പ്രധാന ഇരകൾ…. ചെന്നൈ – തിരുനെൽവേലി കേന്ദ്രീകരിച്ചു ആണ് ഇയാളുടെ കള്ളനോട്ടുകളുടെ ഉറവിടം… ഇയാൾ ഒരു ഹോമിയോ ഡോക്ടർ എന്ന വ്യാജേന വിവിധ പേരുകളിൽ ഇന്ത്യയിലെ വിവിധ വില കൂടിയ ഹോട്ടലുകളിൽ താമസിച്ച് യാത്രയ്ക്കായി ഓൺലൈൻ ടാക്സികളും മറ്റും വിളിച്ചു ആ ടാക്സി ഡ്രൈവർമാരോട് ഇയാൾ അതേ സ്ഥലത്തു വച്ചു പരിചയപ്പെട്ട മറ്റു ചില ആൾക്കാരുടെ ഗൂഗിൾ പേ നമ്പറിലേക്ക് വിവിധ ആവശ്യങ്ങൾ പറഞ്ഞു യഥാർത്ഥ പണം ട്രാൻസ്ഫർ ചെയ്യിച്ചിട്ട് അവർക്ക് കള്ളനോട്ടുകൾ നൽകുകയാണ് പതിവ്
തമ്പാനൂർ CI വി. എം ശ്രീകുമാർ, SI വിനോദ്, ASI നാസർ, CPO വിഷ്ണു, CPO സാം ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത് ഇയാളെ കോടതിയിൽ ഹാജരാക്കും