ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുന്നതും അതിനൊപ്പം കേരളത്തിൽ വ്യാവസായിക ഇറക്കുമതി, കയറ്റുമതിയിൽ ഉണ്ടാകുന്ന പുരോഗതിയും പ്രധാനമായി കാണുന്നു. ‘വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡ്’ യാഥാർഥ്യമാകുന്നതോടെ അനുബന്ധമായി കാട്ടാക്കട മണ്ഡലവും ജില്ലയും വലിയ വികസനമാണ് പ്രതീക്ഷിക്കുന്നത്.
കാട്ടാക്കട പട്ടണവികസനം
കാട്ടാക്കട മണ്ഡലത്തിലെ പ്രധാന പട്ടണവും താലൂക്ക് ആസ്ഥാനവുമായ കിഫ്ബിയിൽ നിന്നു 100 കോടി രൂപ വകയിരുത്തി ‘കാട്ടാക്കട പട്ടണവികസനം’ മൂന്ന് ഘട്ടമായി പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിന് 41.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്.അടുത്ത വർഷത്തിൽ ഇത് പൂർത്തിയാകുന്ന തരത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
സാങ്കേതിക സർവകലാശാല ആസ്ഥാനംവിളപ്പിൽശാലയിലെ ‘അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല’ യാഥാർഥ്യമാക്കുന്ന അസുലഭ മുഹൂർത്തം ഉടനുണ്ടാകും. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. താലൂക്കാസ്ഥാന ആശുപത്രി മലയിൻകീഴിൽ അനുവദിക്കുകയും പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇവിടെ അത്യാധുനിക ഡയാലിസിസ് സെന്ററും ഡിജിറ്റൽ എക്സ്റേ യൂണിറ്റും ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കാനായി. കൂട്ട്, കാട്ടാൽ എജു കെയർ
കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതി, ആമച്ചലിലെ സംസ്ഥാനത്തെ ആദ്യത്തെ സ്വയംപര്യാപ്ത ഭവന സമുച്ചയം, കാട്ടാൽ ഇൻഡസ്ട്രിയൽ ഡിവലപ്പ്മെന്റ് കൗൺസിൽ, സംയോജിത കൃഷി കാർഷിക സമൃദ്ധിക്ക് തുടങ്ങിയവ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കും.
സ്മാരക പദ്ധതികൾ
മച്ചേൽ കുളങ്ങരക്കോണത്തെ ചട്ടമ്പിസ്വാമികളുടെ മാതൃഭവനം സംരക്ഷിത സ്മാരകമാക്കും. ലെനിൻ രാജേന്ദ്രന്റെ ജന്മനാടായ ഊരൂട്ടമ്പലത്ത് അദ്ദേഹത്തിന്റെ നാമധേയത്തിൽ തിയേറ്റർ കോംപ്ലക്സും സാംസ്കാരിക നിലയവും സ്ഥാപിക്കും.