ചങ്ങനാശേരി അതിരൂപതയ്ക്കു മൂന്നു വികാരി ജനറൽമാരെ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നിയമിച്ചു.
മുഖ്യ വികാരി ജനറലായി ഫാ. ആന്റണി എത്തക്കാടിനെയും വികാരി ജനറൽമാരായി ഫാ. ഡോ. മാത്യു ചങ്ങങ്ക രി, ഫാ. ഡോ. ജോൺ തെക്കേക്കര എന്നിവരെയുമാണു നിയമിച്ചത്.
ചാൻസലറായി ഫാ. ഡോ. ജോർജ് പുതുമനമൂഴി, അസോഷ്യേറ്റ് പ്രൊക്യുറേറ്ററായി ഫാ. ആന്റണി മാളേക്കൽ എന്നിവരെയും നിയമിച്ചു.
നിലവിലുള്ള വികാരി ജനറൽ മോൺ. വർഗീസ് താനമാവുങ്കൽ, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ എന്നിവർ തുടരും.