ഇന്ത്യയുമായുള്ള മഹത്തായ സൗഹൃദവും ബന്ധവും ദൃഢമാക്കുമെന്ന് ഡൊണാൾഡ് ട്രംപ്
അതിനിടെ, ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് എതിരെ നടക്കുന്ന അക്രമങ്ങളെ ഡൊണാൾഡ് ട്രംപ് ശക്തമായി അപലപിച്ചു
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തൻ്റെ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് ആയി പരാമർശിക്കുകയും ചെയ്തു
വൈസ് പ്രസിഡൻ്റ് കമല ഹാരിസും, പ്രസിഡൻ്റ് ജോ ബൈഡനും ആഗോളതലത്തിലും യുഎസിനുള്ളിലും ഹിന്ദുക്കളെ അവഗണിക്കുകയാണെന്ന് ട്രംപ് പറഞ്ഞു
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള തൻ്റെ ഉദ്ദേശ്യം ട്രംപ് ഊന്നിപ്പറഞ്ഞു
തീവ്ര ഇടതുപക്ഷത്തിൻ്റെ മതവിരുദ്ധ അജണ്ടയിൽ നിന്ന് ഹിന്ദു അമേരിക്കക്കാരെ സംരക്ഷിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു
“നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഞങ്ങൾ പോരാടും”
“എൻ്റെ ഭരണത്തിൻ കീഴിൽ, ഇന്ത്യയുമായും എൻ്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായുള്ള മഹത്തായ പങ്കാളിത്തവും ഞങ്ങൾ ശക്തിപ്പെടുത്തും,” അദ്ദേഹം പ്രഖ്യാപിച്ചു