കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യയും, പി. ശശിയും തമ്മിലുള്ള ബന്ധം കേരളത്തിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തന മേഖലകൾ മുതൽ, പല ബെനാമി ഇടപാടുകളിലും ഇവർ പങ്കുകച്ചവടക്കാരാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ 26 പ്രാവശ്യം വിദേശ പര്യടനം നടത്തിയ പി. പി. ദിവ്യയുടെ ഓരോ പര്യടനങ്ങളും സംശയാസ്പദമാണ്. പാറമടകൾ, ക്വാറികൾ മുതൽ പി. പി. ദിവ്യ കൈവയ്ക്കാത്ത മേഖലകൾ കുറവാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പല രഹസ്യ ഇടപാടുകളും കൈകാര്യം ചെയ്യുന്നത് പി. പി. ദിവ്യയാണ് എന്നാണ് അറിയുന്നത്. പേരിന് ഭർത്താവുദ്യോഗം മാത്രമുള്ള പി. പി. ദിവ്യയുടെ ഭർത്താവ് പരിയാരം മെഡിക്കല്‍ കോളജിലെ താൽക്കാലിക ജീവനക്കാരൻ മാത്രമാണ്.
ഇത്രയേറെ ബന്ധങ്ങളുള്ള പി. പി. ദിവ്യയെ കയ്യൊഴിയാന്‍ സിപിഎം തയ്യാറായാൽ അത് കേരളത്തിൽ സുനാമി തന്നെയാകും സൃഷ്ടിക്കുക. അതുകൊണ്ട് എന്തു വില കൊടുത്തും നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചും പി. പി. ദിവ്യയെ രക്ഷിക്കാന്‍ തന്നെയാണ് സിപിഎം നേതൃത്വം കരുക്കൾ നീക്കുന്നത്.i