കച്ച്: ഗുജറാത്തിലെ കച്ചില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുമായി ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർ ക്രീക്ക് ഏരിയയിലെ ബിഎസ്എഫ്, കരസേന, നാവികസേന, വ്യോമസേന ഉദ്യോഗസ്ഥർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ദീപാവലി ആഘോഷിച്ചത്.
ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരണ്‍ എയ്റോബാറ്റിക് ടീമിന്റെ എയർ ഷോ സംഘടിപ്പിച്ച പരേഡിലും അദ്ദേഹം പങ്കെടുത്തു. കടുത്ത ചൂടുള്ള പകലും തണുപ്പുള്ള രാത്രിയും കാരണം പ്രധാനമന്ത്രി സന്ദർശിച്ച പ്രദേശം അങ്ങേയറ്റം വാസയോഗ്യമല്ലാതായ സ്ഥലമാണ്. ഭൂപ്രകൃതിയും ഇത്തരത്തില്‍ വെല്ലുവിളി നിറഞ്ഞതാണ്. ഈ സാഹചര്യത്തിലും സൈന്യം തികഞ്ഞ ആത്മധൈര്യത്തിലാണ് അതിർത്തിയില്‍ കാവല്‍ നില്‍ക്കുന്നത്. അതേ സമയം 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.