മാറനല്ലൂർ : പുന്നാവൂർ എൽ.പി.സ്‌കൂളിന് ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ. നിർവഹിച്ചു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്‌കുമാർ അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഡീനകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം രജിത് ബാലകൃഷ്ണൻ, എൻ.ഷിബു, ആന്റോ വർഗീസ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.