Skip to content

  • Home
  • About
  • About Trivandrum
  • Contact

വയോധികർക്ക് ഇനി ‘വയ വന്ദന’ കാർഡ്

Editor, October 31, 2024October 31, 2024

മുതിർന്ന പൗരരുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ടുള്ള ആയുഷ്മാൻ ഭാരത് പ്രധാന മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് തുടക്കമിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുക്കപ്പെട്ട വയോധികർക്ക് ‘വയ വന്ദന’ കാർഡുകൾ മോദി വിതരണം ചെയ്തു. 70 വയസ്സിനു മുകളിലുള്ളവർക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കും. ആറു കോടിയോളം മുതിർന്ന പൗരർക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി.

allianz-education-kottarakkara

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വികസനപദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. വാക്സിനേഷൻ പ്രക്രിയ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നത് ലക്ഷ്യമിട്ട് യു-വിൻ പോർട്ടലും തുടങ്ങി. രാജ്യത്തിൻ്റെ പുരോഗതി പൗരരുടെ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes