സൽമാൻ ഖാനും കൊല്ലപ്പെട്ട എൻസിപി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാൻ സിദ്ദിഖി എംഎൽഎയ്ക്കും എതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 20 കാരന് അറസ്റ്റില്‍.ഗുർഫാൻ എന്ന മുഹമ്മദ് തയ്യബ് ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ നോയിഡയിലെ സെക്ടർ 39 ഏരിയയിൽ നിന്നാണ് ഇയാൾ പിടിയിലായത്.വെള്ളിയാഴ്ച വൈകീട്ടാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്മാന് ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി സന്ദേശം. തുടര്‍ന്ന് നല്കിയ പരാതിയിലാണ് പ്രതിയെ കണ്ടെത്തിയത്.
നേരത്തെ ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാന് വധഭീഷണി ഉണ്ടായിരുന്നു. ഏപ്രിലിൽ നടൻ്റെ ബാന്ദ്രയിലെ വീടിന് പുറത്ത് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾ എന്ന് സംശയിക്കുന്നവർ വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാബ സിദ്ദീഖി കൊല്ലപ്പെടുന്നത്. തുടർന്ന് താരത്തിൻ്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ബിഷ്ണോയ് സംഘത്തിന്റെ ഭീഷണികള്‍ നിലനില്‍ക്കെ രാഷ്ട്രീയ- സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് നേരെ വരുന്ന വധഭീഷണികളെ ഗൗരവത്തിലാണ് പൊലീസ് എടുക്കുന്നത്.