70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നാളെമുതൽ (29.10.2024) തുടക്കം കുറിക്കും..!!
കുടുംബത്തിലെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നാളെ പ്രാധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു തുടക്കം കുറിക്കും.
ഇതുവഴി 6 കോടി മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും..
നിലവിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ള കുടുംബത്തിന് മുതിർന്നപൗരന്മാർക്ക് മാത്രമായി അഞ്ചുലക്ഷം രൂപ അധിക പരിരക്ഷ ലഭിക്കും..
[ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ പേര് മുതിര്‍ന്നവർ ഉണ്ടേൽ ഓരോ പൗരനും 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകും.]
എങ്ങനെ അപേക്ഷ നൽകാം..?
ഇതിനായി PMJAY സൈറ്റിലൂടെ അപേക്ഷിക്കാം… !
ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. .E-KYC നൽകണം.
അടുത്തുള്ള CSC വഴിയും അപേക്ഷ നൽകാം.
https://beneficiary.nha.gov.in
സൈറ്റിൽ കയറിയും രജിസ്റ്റർ ചെയ്യാം..