ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കരസേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തു. വാഹനവ്യൂഹത്തിലെ ആംബുലൻസിന് നേരെയാണ് വെടിവെപ്പുണ്ടായത്.20 റൗണ്ടിലേറെ വെടിയുതിർത്തെന്നാണ് വിവരം. രാവിലെ ഏഴരയോടെ കശ്മീരിലെ അഖ്നൂരിൽ ജോഗ്വാനിലെ ശിവാസൻ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ വിവിധ ദിശകളിൽനിന്ന് വെടിയുതിർക്കുകയായിരുന്നു.ആക്രമണം നടത്തിയ സംഘത്തിലെ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
കശ്മീരിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സേനയുടെ വാഹനം ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ സംഭവവും.