സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്.കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു.