പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.
ആകെ 1,94,706 വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 1,00,290 പേര് സ്ത്രീകളാണ്. 94,412 പേര് പുരുഷന്മാരുമാണ്. 780 പേര് ഭിന്നശേഷിക്കാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്.
2021ല്‍ 1,88,534 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 2021 നെ അപേക്ഷിച്ച് ഇത്തവണ 6,172 വോട്ടര്‍മാരാണ് കൂടുതല്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
54,079 വോട്ടുകളാണ് ഷാഫി പറമ്പില്‍ ആകെ നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് 50,220 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി പ്രമോദ് 36,624 വോട്ടുകളും നേടിയിരുന്നു.