Skip to content

  • Home
  • About
  • About Trivandrum
  • Contact

ആറ് ഗ്രാമങ്ങളിൽ രണ്ടു കോടി രൂപയുടെ കേന്ദ്ര പദ്ധതി

Editor, October 29, 2024October 29, 2024

കേന്ദ്രസർക്കാരിൻ്റെ പാരിസ്ഥിതികാഘാത അതിജീവന ശേഷിയുള്ള ഗ്രാമ പദ്ധതിയിലേക്ക് കേരളത്തിലെ ആറ് ഗ്രാമങ്ങളെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽനിന്ന് നൂറ് ശതമാനം കേന്ദ്ര വിഹിതത്തോടെ നടത്തുന്ന പദ്ധതിയിലേക്കാണ് ഗ്രാമങ്ങളെ തിരഞ്ഞെടുത്തത്. കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ആണ് ഇക്കാര്യം അറിയിച്ചത്.

allianz-education-kottarakkara

ചിലക്കൂർ (തിരുവനന്തപുരം), പുതുവൈപ്പിൻ, ഞാറക്കൽ (എറണാകുളം), തോട്ടപ്പള്ളി (ആലപ്പുഴ), ഇരവിപുരം, അഴീക്കൽ (കൊല്ലം) എന്നിവയാണ് പദ്ധതിയിലുൾപ്പെട്ട ഗ്രാമങ്ങൾ. ഗ്രാമങ്ങളുടെ വികസനത്തിനായി രണ്ട് കോടി രൂപ വീതമാണ് പദ്ധതിക്ക് കീഴിൽ അനുവദിച്ചിരിക്കുന്നത്. ആവശ്യമായ വികസന പദ്ധതികൾ തീരുമാനിച്ചു നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ചുമതലയാണ്.

അതേസമയം കേരളത്തിലെ അഞ്ച് തുറമുഖങ്ങൾ നവീകരിക്കാനും തീരുമാനമായതായി മന്ത്രി ജോർജ് കുര്യൻ അറിയിച്ചു. 126 കോടി രൂപ ആനുപാതിക ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പദാ യോജനയിൽനിന്ന് കാസർകോട്, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി എന്നീ തുറമുഖങ്ങളും എഫ്ഐഡിഎഫ് ഫണ്ടിൽനിന്ന് അർത്തുങ്കൽ തുറമുഖവുമാണ് നവീകരിക്കുക. സംസ്ഥാന സർക്കാർ 18 മാസം കൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.മത്സ്യബന്ധന രംഗത്തെ തൊഴിൽ വികസന സാധ്യതകളെ മുൻനിർത്തി കഴിഞ്ഞ 10 വർഷങ്ങളിൽ 38,572 കോടി രൂപ വിവിധ പദ്ധതികൾക്കായി വകയിരുത്തിയതായും ജോർജ് കുര്യൻ വ്യക്തമാക്കി.

അതിനിടെ, മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നൽകി. സംസ്ഥാന സർക്കാർ സമർപ്പിച്ച പുതിയ ഡിപിആറിൻ്റെ അടിസ്ഥാനത്തിൽ 60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയത്. 177 കോടി രൂപയിൽ 106.2 കോടി രൂപ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നൽകുന്നത്. 70.80 കോടി രൂപയാണ് കേരളത്തിന്റെ വിഹിതം.

ഹാർബറിൻ്റെ വിപുലീകരണത്തോടെ 415 യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡ് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കുമതിയും സാധ്യമാകും. പദ്ധതിയിലൂടെ ഏകദേശം 10,000പരം ആളുകൾക്ക് നേരിട്ടും അത്രത്തോളം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes