വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്ന വാഗ്ദാനം നൽകിയാണ് പലരെയും കൊണ്ടുവന്നതെന്ന് നവ്യ ഹരിദാസ് ആരോപിക്കുന്നു. പ്രിയങ്ക ഗാന്ധി വീടുകളിൽ കയറുന്നത് ആസൂത്രിതമായിട്ടാണ്. കോൺഗ്രസിന്റെ ഇത്തരം നാട്യങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ്.കോർപ്പറേഷൻ കൗൺസിലർ എന്നാൽ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്നയാൾ എന്നാണ്. എനിക്ക് വലിയ കുടുംബവാഴ്ച പറയാനില്ല. പ്രിയങ്ക ഗാന്ധിക്ക് ആകെയുള്ളത് കുടുംബ പാരമ്പര്യം മാത്രമാണെന്നും നവ്യ വിമര്‍ശിച്ചു.