കോഴിക്കോട്: മോട്ടോർ വാഹന വകുപ്പും പൊലീസ് വകുപ്പും സംയുക്തമായി ഇ ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബർ 29 നും 30 നുമാണ് അദാലത്ത്. ചേവായൂരിലെ ആർ.ടി.ഒ ഗ്രൗണ്ടിൽ പകൽ 10 മണി മുതൽ അദാലത്ത് ആരംഭിക്കും. ഇ ചലാൻ നിലവിലുള്ള വാഹന ഉടമകൾക്ക് യുപിഐ / ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന പിഴ തുക അടക്കാം. പൊലീസ് വകുപ്പിന്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും പ്രത്യേകം കൗണ്ടറുകൾ ഉണ്ടാകും. ചലാൻ പെന്റിങ് ഉള്ള എല്ലാ വാഹന ഉടമകളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് റീജ്യണൽ ട്രാൻസ്ഫോർട്ട് ഓഫീസർ അറിയിച്ചു. അന്വേഷണങ്ങൾക്ക് – പോലീസ് – 9961764586, എം.വി.ഡി – 9188961358