ലണ്ടനിലെ Heathrow, Gatwick എന്നീ രണ്ട് പ്രധാന വിമാനത്താവളത്തിലേക്കും തിരുവനന്തപുരത്തുനിന്ന് സർവീസ് ഉണ്ടായിരിക്കും. എയർ ഇന്ത്യ ആയിരിക്കും സർവീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിൽ എത്തി. ഈ വിൻ്റർ ഷെഡ്യൂളിൽ തന്നെ സർവീസ് ഉണ്ടായിരിക്കുമെന്ന് അറിയുന്നു.
ലണ്ടൻ സർവീസ് തുടങ്ങുമെന്ന് അനൗദ്യോഗികമായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതോടെ ലണ്ടനിലെ രണ്ട് വിമാനത്താവളത്തിലേക്ക് സർവീസ് ഉള്ള ഇന്ത്യയിലെ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്നും, കേരളത്തിലെ ഒരേയൊരു വിമാനത്താവളവുമായി തിരുവനന്തപുരം മാറും