ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി കുപ്പാടി വില്ലേജിൽ, നൂൽപ്പുഴ ശ്രീനിലയത്തിൽ ശ്രീമതി എം കെ മീനാക്ഷിയുടെയും മറ്റു മൂന്നു മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 4.5 ഏക്കർ സ്ഥലം സേവാഭാരതി വാങ്ങി. വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സേവാഭാരതിയുടെ മുതിർന്ന കാര്യകർത്താക്കളുടെ സാന്നിധ്യത്തിൽ തീറാധാരം എഴുതി രജിസ്റ്റർ ചെയ്തു.
ദുരന്തം നടന്ന ദിവസം മുതൽ സേവാഭാരതിയുടെ ഓഫീസ് ദുരിതബാധിതർക്കായി പ്രവർത്തിച്ചുവരികയാണ്. സേവാഭാരതി പ്രവർത്തകർ ഗ്രാമവാസികളെ അവരുടെ താൽക്കാലിക വാസസ്ഥലങ്ങളിൽ നേരിട്ട് സന്ദർശിച്ച് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റി വരുന്നു..