Skip to content

  • Home
  • About
  • About Trivandrum
  • Contact

അങ്കമാലി അർബൻ സഹകരണബാങ്ക് തട്ടിപ്പ്..

Editor, October 22, 2024October 22, 2024

അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നിന്നും 96 കോടിയോളം രൂപ തട്ടിയ കേസിൽ സംഘത്തിന്‍റെ മുൻ സെക്രട്ടറിയായിരുന്ന ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.വ്യാജവായ്പ എടുത്താണ് പണം തട്ടിയത്.വായ്പ എടുക്കാനായി വ്യാജ രേഖ നിർമ്മിച്ചതും എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്തതും പിടിയിലായ ബിജു ജോസ് ആണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.നിലവിൽ ബിജു ജോസ് സസ്പെൻഷനിലാണ്. അക്കൗണ്ടന്‍റ് ഷിജു കെ. ഐ. നേരത്തേ അറസ്റ്റിലായിരുന്നു. ബോർഡ് മെമ്പർമാരായ മൂന്നുപേരെ സഹകരണ സംഘം ജില്ലാ ജോയിന്‍റ് രജിസ്ട്രാർ അയോഗ്യരാക്കിയിട്ടുമുണ്ട്.

allianz-education-kottarakkara

ഭരണസമിതി അംഗങ്ങളായ ടി.പി. ജോർജ്, എം.വി. സെബാസ്റ്റ്യൻ മാടൻ, വൈശാഖ് എസ്. ദർശൻ എന്നിവരെയാണ് സഹകരണ സംഘം ചട്ടം 44(1) (സി) പ്രകാരം അയ്യോഗ്യരാക്കിയത്. ദീർഘകാലമായി വായ്പാ കുടിശികയുള്ളതിനാലാണ് ഇവരെ അയോഗ്യരാക്കിയത്.ടി.പി. ജോർജിനു രണ്ടര കോടിയും വൈശാഖിന് 40 ലക്ഷവും എം. വി. സെബാസ്റ്റ്യനു 26.5 ലക്ഷവുമാണ് വായ്പാ കുടിശിക. ടി.പി. ജോർജിന്‍റെ വസ്തു ജപ്തി ചെയ്യാനും ഉത്തരവായിട്ടുണ്ട്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes