തിരുവനന്തപുരം ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോ പരിസരത്തു നിന്നും കഞ്ചാവുമായി ബീമാപ്പള്ളി വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെ പിടികൂടി.
തിരുവനന്തപുരം ഐ. ബി പാർട്ടിയും, ചിറയിൻകീഴ് റെയഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ് 7 കിലോ കഞ്ചാവുമായി .ഇവരെ പിടികൂടിയത്.
കഞ്ചാവ് പിടിച്ച സ്കോർഡിൽ സ്കോഡിൽ സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, കെ.വി.വിനോദ്, എസ്. മധുസൂദനൻ നായർ,എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാർ,പ്രിവന്റീവ് ഓഫീസർ പ്രകാശ്, ബിനു താജുദീൻ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രജിത്ത്, സിവിൽ എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും, ചിറയിൻകീഴ് റെയിഞ്ച് ഇൻസ്പെക്ടർ ദീപുക്കുട്ടനും പാർട്ടിയും ഉണ്ടായിരുന്നു.