ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ ആറുപേർക്ക് ദാരുണാന്ത്യം.കൊല്ലപ്പെട്ടവരിൽ ഒരാൾ ഡോക്ടറാണ് അഞ്ചുപേർ അതിഥി തൊഴിലാളികളും.ജമ്മു കശ്മീരിലെ ഗന്ദർബാലിലാണ് വെടിവയ്പുണ്ടായത്. നിർമ്മാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.തുരങ്ക നിർമാണത്തിനായി എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാംപിനു നേർക്ക് തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.5 തൊഴിലാളികളും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.അക്രമണത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്രമന്ത്രി നിധിൻ ഘഡ്കരിയും അപലപിച്ചു.