മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി (72 ) അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു. ദീര്‍ഘകാലം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചു . 2021ൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു.ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ വര്‍ഗീസ് വൈദ്യന്റെ മകനാണ്. തിരക്കഥാകൃത്ത് ചെറിയാന് കല്‍പ്പകവാടി സഹോദരനാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹോർട്ടി കോർപ് ചെയർമാൻ ആയിരുന്നു. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി കര്‍ഷക കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2016ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു.