തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും പൂജക്കുപയോഗിക്കുന്ന പാത്രം കടത്തികൊണ്ടുപോയതിൽ ഓസ്ട്രേലിയൻ പൗരത്വമുള്ള ദമ്പതികള്‍ക്കെതിരെ മോഷണകുറ്റത്തിന് കേസെടുത്തില്ല. ക്ഷേത്ര ദർശനത്തിന് എത്തിയവർക്ക് മോഷ്ടിക്കണമെന്ന ഉദ്യേശമുണ്ടായിരുന്നില്ലെന്നും അബന്ധത്തിൽ സംഭവിച്ചതാണെന്നും ഫോര്‍ട്ട് എസിപി പ്രസാദ് പറഞ്ഞു. ക്ഷേത്ര സ്വത്താണെന്ന് അറിഞ്ഞിട്ടും കൈവശം വച്ച് ഉപയോഗിച്ചതിന് ഓസട്രേലിൻ പൗരത്വമുള്ള ഗണേഷ് ജായ്ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ക്ഷേത്രത്തിലെ മൊതലാണെന്ന് അറിഞ്ഞിട്ടും സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായി തെളിഞ്ഞതിനാലാണ് സെക്ഷൻ 314 വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എസിപി പ്രസാദ് പറഞ്ഞു.