Skip to content

  • Home
  • About
  • About Trivandrum
  • Contact

സാങ്കേതിക സർവകലാശാല മുൻ VC ക്കെതിരെ നടപടികൾ തുടരാൻ board of governors തീരുമാനം.

Editor, October 20, 2024October 20, 2024

താൽക്കാലിക VC യായിരുന്ന സിസത്തോമസിന്റെ പല തീരുമാനങ്ങളും സിന്ഡിക്കേറ്റും ബോർഡ്‌ ഓഫ് ഗവർനേഴ്സ് ഉം തടഞ്ഞിരുന്നു. സർവകലാശാലാ ചട്ടത്തിലെ സിന്ഡിക്കേറ്റിന്റെയും ബോർഡ്‌ ഓഫ് ഗവർണെ ഴ്സിന്റെയും പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് വൈസ് ചാൻസിലറെ നിയന്ത്രിക്കാൻ സമിതി രൂപീകരിച്ചിരുന്നു. ഇതിനെതിരെ VC ചാൻസലർക്ക് പരാതിനൽകി. അത് പരിഗണിക്കുന്നതിനായി അനുബന്ധ രേഖകൾ സമർപ്പിച്ച കൂട്ടത്തിൽ ബന്ധപ്പെട്ട യോഗങ്ങളുടെ മിനുട്സ് കൂടി രാജ്ഭവന് കൈമാറിയിരുന്നു. ഇവയൊന്നും തിരികെ വാങ്ങി സർവകലാശാലയ്ക്ക് നൽകാതെയാണ് സിസതോമസ് റിട്ടയർ ചെയ്തത്. രേഖകൾ കൈമാറാൻ സർവകലാശാല നോട്ടീസ് നൽകിയപ്പോൾ അവയെല്ലാം രാജ്ഭവന് കൈമാറി എന്നാണ് സിസാ തോമസ് നൽകിയമറുപടി. തുടർന്ന് രാജ്ഭവനിൽ നിന്നും രേഖകൾ വീണ്ടെടുക്കാൻ സർവകലാശാല രജിസ്ട്രാർ നടപടികളെടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് രജിസ്ട്രാർ രാജ്ഭവന് കൈമാറിയ കാത്തിൽ രേഖകളുടെ കോപ്പി യാണ് സിസതോമസ് കൈമാറിയതെന്നും അസ്സൽ അവർ തിരികെ കൈപ്പറ്റിയെന്നും രാജ്ഭവൻ കത്തിലൂടെ അറിയിച്ചു. ഇന്ന് ഈ കത്ത് പരിഗണിച്ച ബോർഡ്‌ ഓഫ് ഗവർനേഴ്സ് അംഗങ്ങൾ പോലീസ് നടപടികൾക്ക് നിർദേശം വച്ചെങ്കിലും തുടർ നടപടികൾക്കായി സിന്ഡിക്കെറ്റിനെ ചുമതലപ്പെടുത്തുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ വകുപ്പുവഴി പോലീസ് നടപടികൾക്കാണ് സാധ്യത.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes