തമിഴ് സൂപ്പർ താരവും ടിവികെ പാർട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ബിഎസ്‌പി. ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നാണ് ആവശ്യം. ആന ബിഎസ്‌പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്‌പി പറയുന്നു. തമിഴ്നാട് ബിഎസ്‌പിയുടെ അഭിഭാഷക വിഭാഗമാണ് നോട്ടീസ് അയച്ചത്.