Skip to content

  • Home
  • About
  • About Trivandrum
  • Contact

സത്യസരണി കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

Editor, October 20, 2024October 20, 2024

നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേത്യത്വത്തിൻ നടത്തിവന്നിരുന്ന ഈ സ്ഥാപനം കൂടാതെ കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്‌സ്, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്‌ലാം സഭ, കൊച്ചി ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയുൾപ്പടെ 61 കോടിയുടെ പോപ്പുലർ ഫ്രണ്ട് സ്വത്തുവകകളാണ് ED റെയ്ഡ് ചെയ്തു കണ്ടുകെട്ടിയത്.

allianz-education-kottarakkara

കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കിയ നിരവധി ലൗ ജിഹാദ് കേസുകളിലും ISIS റിക്രൂട്ടുമെൻ്റു കേസുകളിലും ഹിന്ദു-ക്രിസ്ത്യൻ യുവതികളെ മതപരിവർത്തനം നടത്തിയത് സത്യസരണിയിലായിരുന്നു.

ISIS ലേക്ക് യുവതികളെ റിക്രൂട്ട് ചെയ്തതിന് 2011 ആഗസ്റ്റിൽ കേരളാ പോലീസ് അറസ്റ്റു ചെയ്ത ഷീന ഫർസാന, നാസർ എന്നിവർ സത്യസരണിയിലെ പ്രവർത്തകരായിരുന്നു.

ISIS ലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് ഇപ്പോൾ അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ, മെറിൻ, സോണിയാ സെബാസ്റ്റ്യൻ എന്നിവരും ഇസ്ലാം മതം സ്വീകരിച്ചത് സത്യസരണിയിൽ വെച്ചായിരുന്നു.

ദുരുഹ സാഹചര്യത്തിൽ കാണാതായ അനേകം പെൺകുട്ടികളെ സത്യസരണിയെന്ന മതപരിവർത്തന കേന്ദ്രത്തിലാണ് പിന്നീട് കാണാൻ കഴിഞ്ഞിട്ടുള്ളത്. 2016 ൽ കാണാതായ മിലിട്ടറി ഓഫീസർ മിനി വിജയൻ്റെ മകൾ അപർണ്ണ എന്ന B.Tech വിദ്യാർത്ഥിനി, സൈനബ എന്ന സത്യസരണി പ്രവർത്തകയാൽ വശീകരിക്കപ്പെട്ട ആതിര, അഖില . . . അങ്ങിനെ സത്യസരണിയിൽ വെച്ച് മതംമാറ്റപ്പെട്ട യുവതികളുടെ നിര നീളുന്നു.

2019 ൽ സത്യസരണിയിൽ നടന്ന ഒരു റെയിഡിൽ ഇസ്ലാമിലേക്ക് മതംമാറ്റപ്പെട്ട 70 ഓളം ഹിന്ദു – ക്രിസ്ത്യൻ പെൺകുട്ടികളെക്കുറിച്ചുള്ള രേഖകൾ കണ്ടെത്തിയിരുന്നു.

ഹാദിയാ കേസിൽ NIA കോടതിയിൽ വ്യക്തമാക്കിയത്, ഷഫീൻ ജഹാനുമായുളള ഹാദിയയുടെ വിവാഹം ഒരു ഒറ്റപ്പെട്ട സംഭവം അല്ലായെന്നും സത്യസരണിയും പോപ്പുലർ ഫ്രണ്ടും ചേർന്നു നടത്തിയ സംഘടിത പ്രവർത്തനങ്ങളുടെ ഫലമാണ് എന്നുമായിരുന്നു.

ഇന്ത്യാടുഡേ സത്യസരണിയിൽ നടത്തിയ ഒരു ഒളികാമറാ ഓപ്പറേഷനിൽ ഇന്ത്യയെ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഒരു തുറന്നുപറച്ചിൽ നടന്നത് മറക്കാറായിട്ടില്ല.

2011 നും 2015 നും ഇടയിൽ സംസ്ഥാനത്ത് 5,975 പേർ ഇസ്ലാം മതം സ്വീകരിച്ചതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നതായി 2016 ലെ ഇന്ത്യാ ടുഡേ റിപ്പോർട്ട് ഉദ്ധരിച്ചിരുന്നു. 2015ൽ മാത്രം 1,410 പേർ മതം മാറി. പുതിയ മതം മാറിയവരിൽ 76 ശതമാനവും നിമിഷയെപ്പോലെ 35 വയസ്സിന് താഴെയുള്ള സ്ത്രീകളാണ്.

സത്യസരണിയെപ്പോലെ ഡസൻ കണക്കിന് മതം മാറ്റ ഫാക്ടറികൾ കേരളത്തിൽ പ്രവർത്തിച്ചു വരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇവ കേരളത്തിൻ്റെ സാമൂഹിക ജീവിതത്തിൽ വിതച്ച അസ്വസ്ഥകൾക്കും മതമൈത്രിയിൽ വരുത്തിയ വിള്ളലുകൾക്കും കയ്യും കണക്കുമില്ല.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes