Skip to content

  • Home
  • About
  • About Trivandrum
  • Contact

കൊച്ചി വിമാനത്താവളത്തിലും ബോംബ് ഭീഷണി..പരിശോധന

Editor, October 20, 2024October 20, 2024

കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട കൊച്ചി-ബെം​ഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി. രാത്രി ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനത്തിൽ പരിശോധന കൂട്ടി. വിമാനത്തിലെ യാത്രക്കാരെ ദേഹപരിശോധനക്ക് വിധേയമാക്കി. കൂടാതെ വിമാനത്തിനകത്തും പരിശോധന കർശനമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് വിമാനത്താവളത്തിന് ഭീഷണി ഉയർന്നത്. തുടർന്നാണ് പരിശോധന നടന്നത്.

allianz-education-kottarakkara

രാജ്യത്ത് നിരവധിയിടങ്ങളിൽ തുടർച്ചയായി വിമാനങ്ങൾക്ക് ബോംബ് ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കൂടുതൽ ​ഗൗരവമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്. അതേസമയം, രാജ്യത്ത് ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുടെ സിഇഓമാരുമായി ദില്ലിയിൽ യോഗം പുരോ​ഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനാണ് സിഇഒമാരെ ദില്ലിക്ക് വിളിപ്പിച്ചത്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes