ദേശീയ വനിത കമ്മീഷന് അധ്യക്ഷയായി വിജയ രഹാട്കറിനെ നിമയിച്ചു. ബിജെപി ദേശിയ സെക്രട്ടറിയായ രഹാട്കര്‍ പാര്‍ട്ടിക്കുള്ളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.കൂടാതെ മഹാരാഷ്ട്ര വനിത കമ്മീഷന് അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔറംഗബാദ് സ്വദേശിയാണ്.
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വനിതാ കമ്മീഷന് അംഗമായി ഡോ. അര്‍ച്ചന മജുംദാറിനെയും നിയമിച്ചതായി കേന്ദ്ര വനിത ശിശുക്ഷേമമന്ത്രാലയം അറിയിച്ചു. പൂനെ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.