ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം.ഇസ്രയേലിന്റെ സെസറിയ പട്ടണത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട് ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ സീസറിയ നഗരം വിറച്ചതായും റിപ്പോർട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
അതേസമയം സെസറിയ നഗരത്തിലെ ഒരു കെട്ടിടത്തില്‍ ആക്രമണമുണ്ടായെങ്കിലും ആര്‍ക്കും അപകടങ്ങളൊന്നുമുണ്ടായില്ലെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. മറ്റ് രണ്ട് ഡ്രോണുകള്‍ സേന വെടിവെച്ചിട്ടിട്ടുണ്ടെന്നാണ് വിവരം.വടക്കന്‍ ഇസ്രയേലില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെല്‍ അവിവ് പ്രദേശങ്ങളിലടക്കമാണ് നിര്‍ദേശം.