മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി 16ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലേക്ക് തിരിക്കും. ഒക്ടോബര്‍ 22-23 തിയതികളിലായിട്ടാണ് സന്ദര്‍ശനം. റഷ്യ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് നേരത്തെ മോദിയെ ബ്രിക്സ് സമ്മേളനത്തിനായി ക്ഷണിച്ചിരുന്നു. കസാനിലാണ് ഉച്ചകോടി നടക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് ഇന്ന് പ്രധാനമന്ത്രി റഷ്യന്‍ സന്ദര്‍ശനം പ്രഖ്യാപിച്ചത്. ഈ വര്‍ഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ റഷ്യന്‍ സന്ദര്‍ശനമാണിത്. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന ഉച്ചകോടിയാണിത്. ബ്രിക്സിലെ മറ്റ് അംഗരാജ്യങ്ങളുടെ നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തും. റഷ്യയിലെ കസാനിയാണ് ഉച്ചകോടി നടക്കുന്നത്.
ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ ഉച്ചകോടിയുടെ തീം. ആഗോള വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ തന്നെയാണ് ഉച്ചകോടിയില്‍ പ്രധാനമായും നടക്കുക. ഭാവിയില്‍ സഹകരണം ആവശ്യമായ മേഖലകള്‍ എതെല്ലാം എന്ന് കണ്ടെത്താന്‍ ഉച്ചകോടിയിലെ ചര്‍ച്ചയിലൂടെ സാധ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനില്‍ അറിയിച്ചു.