ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.മുംബൈ കല്യാണ്‍ സ്റ്റേഷനിലായിരുന്നു അപകടമുണ്ടായത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ അവസാന കോച്ചാണ് പാളം തെറ്റിയത്. അപകടം നടന്ന് ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തുകയും ട്രെയിന്‍ നീക്കുന്നത് അടക്കമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.അപകടത്തെ തുടര്‍ന്ന് ഈ ലൈനിലുള്ള ട്രെയിന്‍ സമയങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്നും റെയില്‍വേ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.