ടെൽ അവീവ്: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അവസാന നിമിഷങ്ങള്‍ ഇസ്രയേല്‍ സേന പുറത്തുവിട്ടു.
ഇസ്രയേല്‍ സൈന്യത്തിന്റെ ഡ്രോണ്‍ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇസ്രയേലിനെയും അമേരിക്കയെയും കിടുകിടെ വിറപ്പിച്ച ആ പോരാളിയുടെ അന്ത്യം അത്യന്തം ദയനീയമായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. ഷെല്ലാക്രമണത്തില്‍ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലെ സോഫയില്‍ തലയില്‍ ആഴത്തിലുള്ള മുറിവും പൊടിപിടിച്ച ശരീരവുമായി പേടിച്ചരണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇയാളുടെ വലതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദൃശ്യം പകർത്തിയ ഇസ്രയേലി ഡ്രോണ്‍ അടുത്തേക്ക് വരുമ്ബോള്‍ കയ്യിലുണ്ടായിരുന്ന എന്തോ ഒന്ന് ഡ്രോണിനുനേരെ എറിയാനുള്ള അയാളുടെ വിഫലശ്രമവും ദൃശ്യങ്ങളില്‍കാണാം.
ഡ്രോണ്‍ ദൃശ്യങ്ങള്‍ പകർത്തുമ്ബോള്‍ സോഫയിലിരിക്കുന്നത് യഹ്യാ സിൻവാർ ആണെന്ന് സൈന്യത്തിന് വ്യക്തമായിരുന്നില്ല. ഹമാസിന്റെ ഒരു പോരാളി മാത്രമാണെന്നാണ് കരുതിയത്. ഹമാസിലെ ഒരാള്‍ ജീവനോടെ കെട്ടിടത്തിലുണ്ടെന്ന് വ്യക്തമായതോടെ കെട്ടിടത്തിനുനേരെ മറ്റൊരു ഷെല്‍ പ്രയോഗിക്കുകയും കെട്ടിടം പൂർണമായും തകർന്ന് അയാള്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറയുന്നത്.
ഹമാസ് പോരാളികളായ മൂന്നുപേർ ഒരു കെട്ടിടത്തിനുള്ളിലേക്ക് ആയുധങ്ങളുമായി പോകുന്നത് ഇസ്രയേല്‍ സൈന്യം കണ്ടതോടെയാണ് യഹ്യാ സിൻവാറിന്റെ അവസാനമടുത്തത്. സൈന്യത്തിനുനേരെ ഇവർ വെടിവച്ചു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഇവർ കെട്ടിടത്തിനുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്നായിരുന്നു ഷെല്‍ ആക്രമണം നടത്തിയതും യഹ്യാ സിൻവാർ അടക്കം ഹമാസ് പോരാളികള്‍ എല്ലാം മരിക്കുന്നതും. തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തിയ ഇസ്രയേല്‍ സൈന്യം യഹ്യാ സിൻവാറിനോട് സാമ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കൊല്ലപ്പെട്ടത് യഹ്യാ സിൻവാർ ആണെന്ന് വ്യക്തമാത്. പല്ലുകള്‍, വിരലടയാളം, ഡിഎൻഎ പരിശോധന എന്നിവയിലൂടെയാണ് കൊല്ലപ്പെട്ടത് യഹ്യാ സിൻവാർ ആണെന്ന് ഉറപ്പിച്ചത്. തുർടന്ന് വിവരം പുറത്തുവിട്ടും. സൈനിക യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രം ധരിച്ച് ശരീരത്തിന്റെ പകുതിയോളം മണ്ണിനടിയിലായ നിലയിലാണ് യഹ്യാ സിൻവാറിന്റെ മൃതദേഹം കണ്ടെത്തിയത്.
2017 മുതല്‍ ഗാസയില്‍ ഹമാസിനെ നയിച്ചിരുന്ന സിൻവാറിനെ 2023 ഒക്ടോബർ 7ന് 1,200 പേരുടെ മരണത്തിനും 251 പേരെ ബന്ദികളാക്കാനും ഇടയാക്കിയ ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്നാണ് ഇസ്രയേലും അമേരിക്കയും വിശേഷിപ്പിച്ചിരുന്നത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഇരകളായവർക്ക് നീതി ലഭിക്കാനും ഹമാസ് ഇപ്പോഴും ബന്ദികളായി കഴിയുന്നവരെ മോചിപ്പിക്കാനുമുള്ള ഇസ്രയേലിന്റെ നിന്തരമായ ശ്രമാമാണ് സിൻവാറിന്റെ വധമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്.