Skip to content

  • Home
  • About
  • About Trivandrum
  • Contact

ഗവ. ഗസ്റ്റ് ഹൗസുകളുടെ വാടക കുത്തനെ കൂട്ടി..ഉത്തരവിറക്കി ടൂറിസം വകുപ്പ്

Editor, October 18, 2024October 18, 2024

ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു. എസി മുറികളുടെ വാടക നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും ടൂറിസം വകുപ്പ് പുറത്തിറക്കി. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം. നിരക്ക് വര്‍ധനവോടെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും യാത്രി നിവാസുകളിലും മുറിയെടുക്കാൻ ഇനി തുക കൂടുതൽ ചിലവഴിക്കേണ്ടിവരും.2013നുശേഷം ഗസ്റ്റ് ഹൗസുകളുടെയും യാത്രി നിവാസുകളുടെയും കോണ്‍ഫറന്‍സ് ഹാളുകളുടെയും കേരള ഹൗസുകളുടെയും നിരക്ക് പുനക്രമീകരിച്ചിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ടാണ് നടപടി.

allianz-education-kottarakkara

കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴികെയുള്ള സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും നിരക്കിലാണ് മാറ്റം വരുത്തിയത്. ഓരോ സ്ഥലത്തെയും ഗസ്റ്റ് ഹൗസുകളിലെ നിരക്ക് വര്‍ധനവിലും വ്യത്യാസമുണ്ട്.ഒരോയിടത്തും എസി മുറിയുടെ നിരക്കിൽ 800 രൂപ മുതൽ 1200 രൂപയിലധികം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ എസി സിംഗിള്‍ മുറിയുടെ നിരക്ക് 700 രൂപയിൽ നിന്ന് 1200 രൂപയായും എസി ഡബിള്‍ റൂമിന്‍റെ നിരക്ക് 1000 രൂപയിൽ നിന്ന് 1800 രൂപയായും എസി സ്യൂട്ട് മുറിയുടെ നിരക്ക് 2000 രൂപയിൽ നിന്ന് 3300 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes