വിപണിയില്‍ എല്ലാം വെളിച്ചെണ്ണയല്ല’ എന്ന വാർത്തയെ തുടർന്നാണ് അധികൃതരുടെ നടപടി. കൊപ്രക്ക് ക്ഷാമമായതോടെയാണ് വെളിച്ചെണ്ണ വില 250 കടന്നത്. ഇതിനൊപ്പമാണ് വ്യാജനും കളംപിടിച്ചത്.
നിരോധിതമെങ്കിലും വിവിധ ബ്രാൻഡുകളില്‍ വീണ്ടും ഇറക്കുന്ന എണ്ണ കണ്ടെത്താനാണ് റെയ്ഡ് വ്യാപകമാക്കുന്നത്. ഉപഭോക്താക്കള്‍ ശുദ്ധ വെളിച്ചെണ്ണയ്ക്കായി എണ്ണയാട്ടു കേന്ദ്രങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ സാധാരണ കുപ്പികളില്‍ നിറച്ച് വെന്ത വെളിച്ചെണ്ണയുടെ ഫ്‌ളേവറോടെയാണ് വ്യാജ വെളിച്ചണ്ണ വിപിണിയിലെത്താൻ തുടങ്ങിയത്. ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ബോർഡ് വെച്ചും വ്യാജ വെളിച്ചെണ്ണ കച്ചവടം തുടങ്ങിയിട്ടുണ്ട്. ഒറിജിനലും വ്യാജനും തിരിച്ചറിയാൻ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ് .
ക്യാൻസർ പരത്തും ലിക്വിഡ് പാരഫിൻ
ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തില്‍ നാളികേരത്തിന്റെ ഫ്ളേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. മധുര, കോയമ്ബത്തൂർ, ബംഗളൂരു തുടങ്ങിയിടങ്ങളിലെ വൻകിട മരുന്നു നിർമ്മാണ ശാലകളില്‍ നിന്ന് ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരഫിൻ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങള്‍ക്ക് പുറമേ മാത്രം പുരട്ടാൻ ഉപയോഗിക്കുന്നതാണ്. പാരഫിൻ ഉള്ളില്‍ ചെന്നാല്‍ കുടല്‍ ക്യാൻസറിന് ഉള്‍പ്പെടെ സാദ്ധ്യതയുണ്ട്.
”സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വില്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയില്‍’ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു.100 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ചിലർക്ക് നോട്ടീസ് നല്‍കുകയും. പിഴ ചുമത്തുകയും ചെയ്തു.- വീണാ ജോർജ് ( ആരോഗ്യ മന്ത്രി ).