ധനസഹായം നല്‍കുന്ന മദ്രസകൾ ഇല്ലെന്നുള്ള കേരള സര്‍ക്കാരിന്റെ വാദം കള്ളമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍
മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നയം
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാത്ത മദ്രസകളെ സഹായിക്കരുത് എന്ന നിര്‍ദേശത്തെ എതിര്‍ക്കുന്നത് പ്രീണന രാഷ്ട്രീയക്കാർ
മദ്രസയില്‍ പഠിക്കുന്ന മുസ്ലിം വിഭാഗത്തിലെ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം
വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോര്‍ഡുകള്‍ സ്ഥാപിച്ച ഉദ്ദേശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു
മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ സ്‌കൂളുകളിലേക്ക് പോകണം
നിലവില്‍, മദ്രസ ബോര്‍ഡുകളുമായി ബന്ധമില്ലാത്ത 1.25 കോടി കുട്ടികള്‍ ഇപ്പോഴും മദ്രസകളിലുണ്ട്
മദ്രസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നു ; അത്തരം മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റുവഴികള്‍ തേടും
മദ്രസയുടെ പേരില്‍ പണമുണ്ടാക്കലാണ് വഖഫ് ബോര്‍ഡുകള്‍ ചെയ്യുന്നത്
2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമപ്രകാരം സമത്വം, സാമൂഹിക നീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ നേടിയെടുക്കാന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസമാണ് ആവശ്യം
‘രാജ്യത്തുടനീളമുള്ള എല്ലാ കുട്ടികളും സുരക്ഷിതവും ആരോഗ്യകരവും ഉല്‍പ്പാദനക്ഷമവുമായ അന്തരീക്ഷത്തില്‍ വളരുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു സമഗ്രമായ ഭൂപടം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്
ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കണ്ട് പല അന്വേഷണങ്ങള്‍ നടത്തിയാണ് കമ്മിഷന്‍ ഈ തീരുമാനമെടുത്തത്
നീണ്ട കാലത്തെ പഠനത്തിന് ശേഷമാണ് തീരുമാനമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍