എറണാകുളം മഹാരാജാസ് കോളേജിന്
യു ജി സി നൽകിയ സ്വയംഭരണാധികാരം 2020ൽ റദ്ദാക്കപ്പെട്ടു. കാരണം യു ജി സി നിയമം നിഷ്കർഷിക്കുന്ന നടപടിക്രമങ്ങൾ പാലിക്കുന്നതിൽ കോളേജ് പരാജയപ്പെട്ടു.
അതുകൊണ്ട്, 2020ന്
ശേഷം കോളേജ് വിദ്യാർത്ഥികൾക്ക് നല്കിയിട്ടുള്ളത് വ്യാജ ബി രുദങ്ങളാണ്. അവയ്ക്ക്
നിയമ സാധുതയില്ല.
കോളേജ് അധികൃതർ
ഇക്കാര്യം മന:പൂർവ്വം
മറച്ചുവെച്ചു. സ്വയംഭരണാധികാരം നഷ്ടമായി എന്ന് യു ജി സി
അറിയച്ചപ്പോൾ ഒന്നുകിൽ എം ജി യൂണിവേഴ്സിറ്റിയിലെ അഫിലിയേഷൻ പുതുക്കണമായിരുന്നു.
അല്ലെങ്കിൽ സ്വയംഭരണാധികാരം തുടർന്നും ലഭികുന്നതിനുള്ള നടപടി
ക്രമങ്ങൾ പൂർത്തിയാക്ക
ണമായിരുന്നു. ഈ രണ്ടു
കാര്യങ്ങളും ചെയ്യാതെ
കോളേജ് അധികൃതർ
വിദ്യാർത്ഥികളെയും സമൂഹത്തെയും ചതിച്ചു.
ഇത് ഗുരുതരമായ കൃത്യവിലോപമാണ്.
യു ജി സിയുടെ അംഗീകാരമുള്ള ബിരുദങ്ങളാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷനും യൂണിയൻ
പബ്ലിക് സർവ്വീസ് കമ്മീഷനും സർക്കാർ
ജോലി ലഭിക്കാനുള്ള
യോഗ്യതയായി അംഗീകരിച്ചിട്ടുള്ളത്.
എന്നാൽ, സർവ്വകലാശാല അഫിലിയേഷനും
യു ജി സി സ്വയംഭരണാധി
കാരവും നഷ്ടമായ മഹാരാജാസ് കോളേജ്
നൽകുന്ന ബിരുദങ്ങൾക്ക്
യു ജി സി അംഗീകാരമില്ല
എന്നത് വസ്തുതയാണ്. അതുകൊണ്ട് കഴിഞ്ഞ
നാല് കൊല്ലം ഈ കോളേജ് നൽകിയ
ബിരുദത്തിൻ്റെ അടിസ്ഥന
ത്തിൽ സർക്കാർ ജോലി
നേടുന്നവർ നിയമകുരുക്കിലാകും.
സ്വയംഭരണാധികാരം
നഷ്ടമായി എന്നറിഞ്ഞിട്ടും
സ്വയംഭരണാധികാരികളുള്ള കോളേജിൻ്റെ ഭരണ സംവിധാനം കോളേജ്
അധികൃതർ നിലനിർത്തി.
സ്വയംഭരണാധികാര ഭരണ സമതി, സ്വന്തം
പരീക്ഷാ കൺട്രോളർ,
സ്വന്തമായ പരീക്ഷാക്രമം,
സ്വയം നിശ്ചയിക്കുന്ന പാഠ്യപദ്ധതി എന്നിവയെല്ലാം പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇതുമൂലം സ്വയം
ഭരണാധികാരം നഷ്ടപ്പെട്ട
കാര്യം വിദ്യാർത്ഥികളിൽ
നിന്നും സമൂഹത്തിൽ
നിന്നും മറച്ചുവയ്ക്കാനും
അവർക്ക് കഴിഞ്ഞു.
ഇതാകട്ടെ ഗുരുതരമായ
ക്രിമിനൽ കുറ്റമാണ്.
ഈ കോളേജ് സ്ഥാപിച്ചിട്ട്
150 വർഷമാകുന്നു. ഒന്നര
ശതാബ്ദി ആഘോഷിക്കുന്ന സന്ദർഭ
ത്തിൽ അംഗീകാരമില്ലാത്ത
ബിരുദം നൽകി ആളുകളെ പറ്റിക്കുന്ന
സ്ഥാപനമായി അത്
മാറിയിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിക്കാർ
മാത്രം ഉൾപ്പെടുന്നവരാണ്
കോളേജിൻ്റെ ഭരണസമതി. എസ് എഫ് ഐക്കാരാണ് കോളേജ്
ഭരിക്കുന്നത്. എസ് എഫ് ഐ നേതാവ് ആർഷോം
ബി എ ജയിക്കാതെ എം
എ രണ്ടാം വർഷം ഈ കോളേജിൽ പഠിച്ചു
കൊണ്ടിരിക്കുന്നു. കോളേജ് ഓഫീസ് ഭരിക്കുന്നത് എൻ ജി ഒ
സഖാക്കളുമാണ്. ഇവരെല്ലാം ഒത്തുചേർന്ന്
കോളേജിനെ പാർട്ടിയുടെ
ചെങ്കോട്ടയാക്കി മാറ്റി.
ആ ചെങ്കോട്ടയിൽ
ഈ അതിക്രമം നടക്കുമ്പോൾ ഇക്കാര്യത്തിൽ പാർട്ടി
യുടെ പങ്ക് സംശയിക്കാതിരിക്കാനാകില്ല. ഇതാണോ മുഖ്യമന്ത്രി പറയുന്ന
മികവുറ്റ ഉന്നത വിദ്യാഭ്യാസം? (ഡോ. കെ. എസ്. രാധാകൃഷ്ണൻ)