ശാസ്താം കോട്ട: വിദ്യാർത്ഥികളുടെ യാത്ര നിഷേധിക്കുന്നതും ജീവനക്കാരുടെ മോശം പെരുമാറ്റവും മൂലം കഷ്ടത അനുഭവിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ പാതകളിലും, പ്രധാന പാതകളിലും , മറ്റ് സ്ഥലങ്ങളിലും പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ നിരിക്ഷണം ശക്തമാക്കുമെന്ന് കുന്നത്തൂർ ജോ : ആർ ടി ഓ എസ്. സുരജ് , ശാസ്താം കോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്ക് ഭംഗം വരുത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കും എന്നാണ് മോട്ടോർ വാഹന വകുപ്പും പോലീസും പറയുന്നത്.