Skip to content

  • Home
  • About
  • About Trivandrum
  • Contact

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേൽനോട്ടം വഹിക്കണം: കെ.സുരേന്ദ്രൻ

Editor, October 18, 2024

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസന്വേഷണം ആട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിപിഎം നേതൃത്വം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. ദിവ്യയുടെ പേരിൽ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണ്. ദിവ്യയെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലൂടെ അന്വേഷണത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരിധിയിലാക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളാണ് ഇപ്പോഴത്തെ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിണറായി ഭരണത്തിന്റെ കീഴിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണുള്ളത്. നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം സിപിഎം അവസാനിപ്പിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes