പാലക്കാട്: വി ഡി സതീശൻ, ഷാഫി പറമ്പിൽ ,രാഹൂൽ മാങ്കൂട്ടത്തിൽ എന്നിവർക്കെതിരക്ക രൂക്ഷ വിമർശനവുമായി ഡോ പി സരിൻ വീണ്ടും രംഗത്ത്. വളർന്നു വരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് ഡോ.പി സരിൻ. ഔചിത്യമില്ലായ്മയുടെ ആൾരൂപമാണ് രാഹൂൽ. സോഷ്യൽ മീഡിയ ഷോകളൊന്നും പാലക്കാട് ഏൽക്കില്ല. ക്യാമറയ്ക്ക് മുന്നിൽ കെട്ടി ആടേണ്ട നാടകം അല്ല പ്രാർത്ഥന, താങ്കൾ നാടകം കളിച്ച് പാലക്കാട് വണ്ടിയിറങ്ങുമ്പോൾ മംഗളം നേരണ്ട മനസല്ല ചാണ്ടിയുടേതെന്നും സരിൻ തുറന്നടിച്ചു.
ഷാഫി പറമ്പിൽ വടകരയിലേക്ക് പോയ ഉടൻ തന്നെ പാലക്കാട് എം എൽ എ ഓഫീസ് തുറന്ന് പ്രവർത്തിച്ച വ്യക്തിയാണ് രാഹൂൽ മാങ്കൂട്ടത്തിലെന്ന് ഡോ സരിൻ പറഞ്ഞു.പാലക്കാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിയടി രാഷ്ട്രീയത്തിൻ്റെ സമ്മാനമായി രാഹൂലിന് ലഭിച്ച സ്ഥാനമായി മാത്രം സ്ഥാനാർത്ഥിത്വ കാണേണ്ടതുള്ളു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിത എംഎൽഎ ആയി.
ഷാഫി പറമ്പിൽ ആരുമായി ഡീൽ ഉറപ്പിച്ച ശേഷമാണ് രാഹൂലിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് അറിഞ്ഞാൽ കൊള്ളാമെന്നും ഡോ.പി. സരിൻ പറഞ്ഞു.