ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തില്‍ അങ്കത്തിന് ഒരുങ്ങി മുന്നണികള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ യുഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു. സിപിഐയുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയോടെ ഉണ്ടാകും. സിപിഐ വനിത സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയാണെങ്കില്‍ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും മുന്‍ പീരുമേട് എംഎല്‍എയും ആയ ഇ എസ് ബിജിമോള്‍ക്കാകും സാധ്യത. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ പേരും പരിഗണനയിലുണ്ട്.