ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബു പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നതിനായി പമ്പുടമയിൽനിന്നും കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം. ഇതു സംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്തുവന്നു.കണ്ണൂർ നിടുവാലൂരിൽ ടി.വി.പ്രശാന്തൻ എന്നയാളിൽനിന്ന് പമ്പ് ഔട്ട്ലെറ്റിന്റെ എൻഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് പരാതി.പമ്പിന്റെ അനുമതിക്കായി കണ്ണൂർ എഡിഎം നവീൻ ബാബുവിന് അപേക്ഷ സമർപ്പിച്ചെങ്കിലും അദ്ദേഹം അത് വൈകിപ്പിച്ചതായും പ്രശാന്തന്റെ പരാതിയിൽ പറയുന്നു.