കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും. പള്ളിക്കുന്നില്‍ ഇരു പാര്‍ട്ടികളും ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രാജിവെച്ച് മാപ്പ് പറയണമെന്ന ആവശ്യവുമായാണ് പ്രതിഷേധം.പൊതുസമൂഹത്തോട് ദിവ്യ മാപ്പ് പറയണം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നും ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട. അതേസമയം നവീന്‍ ബാബുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.