ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയില്‍. കണ്ണൂർ എ.ഡി.എം.നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു. പെട്രോള്‍ പമ്ബിന് എന്‍.ഒ.സി. നല്കാന് എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. രാത്രി 9 മണിയുടെ ട്രെയിന്‍ പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്
എംഡിഎം നവീൻ ബാബുവിന്റെ വിയോഗ വാർത്ത ഉള്‍ക്കൊള്ളാനാകാതെ സഹപ്രവർത്തകർ. ഇന്നലെ വൈകീട്ട് സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി പിഡബ്ലൂഡി അസിസ്റ്റന്റ് എഞ്ചിനിയർ രഞ്ജിത്ത് പറഞ്ഞു.വീട്ടില്‍ എത്തിയില്ലെന്ന് പറഞ്ഞ് ഭാര്യ ഡ്രൈവറെ വിളിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രൈവർ പള്ളിക്കുന്നിലെ ക്വട്ടേഴ്സില്‍ എത്തി പരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശമായ പത്തനംതിട്ടയിലേക്ക് ആയിരുന്നു നവീൻ ബാബുവിന്റെ സ്ഥലംമാറ്റം. മലയാലപ്പുഴ സ്വദേശിയാണ് അദ്ദേഹം. വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിന്റെ മരണം. ഭാര്യ മഞ്ജുഷ കോന്നി തഹസില്‍ദാറാണ്. രണ്ട് പെണ്മക്കളുണ്ട്.
കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ യാത്രയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. വ്യക്തിത്വത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തില്‍ അങ്ങേയറ്റം അധിക്ഷേപകരമായ വാക്കുകയാണ് ദിവ്യ ഉപയോഗിച്ചത്. ജീവിതത്തില്‍ സത്യസന്ധത എപ്പോഴും പാലിക്കണമെന്നും കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലുളള പ്രവർത്തനങ്ങള്‍ ആയിരിക്കരുത് ഇനി പോകുന്ന സ്ഥലത്ത് നടത്തുന്നതെന്നും പി.പി ദിവ്യ പറഞ്ഞിരുന്നു.
യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. മാദ്ധ്യമങ്ങളെ വിളിച്ചറിയിച്ച ശേഷമായിരുന്നു അവരുടെ പ്രകടനം. നവീൻ ബാബുവിന് ഉപഹാരം നല്കുന്ന ചടങ്ങില്‍ പോലും ദിവ്യ പങ്കെടുത്തില്ല. അതിന് താല്പര്യമില്ലെന്നും അവർ വേദിയില്‍ തുറന്നു പറഞ്ഞ ശേഷം ഇറങ്ങിപ്പോകുകയായിരുന്നു. ഈ സമയം ജില്ലാ കളക്ടറും നവീൻ ബാബുവും വേദിയില്‍ സന്നിഹിതനായിരുന്നു.
ചെങ്ങളായിയില്‍ പെട്രോള്‍ പമ്ബിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിക്കെതിരെയാണ് ദിവ്യ വിമർശനം ഉന്നയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക വിഷമത്തിലായിരുന്നു നവീൻ ബാബു