1995 വഖഫ് നിയമ ഭേദഗതിയുടെ മറ പിടിച്ചെത്തിയ വഖഫ് ബോർഡ്
പട്ടികജാതിക്കാരുടെ
ഭൂമിയിലും അവകാശം സ്ഥാപിച്ചു. 1995ലേയും 2013ലേയും വഖഫ് ഭേദഗതിയിലൂടെ ആർജിച്ച പ്രത്യേക അധികാരത്തിൻ്റെ പിൻബലത്തിലാണ് വഖഫ് ബോർഡിൻ്റെ കുതന്ത്രങ്ങൾ മുനമ്പത്ത് അരങ്ങേറിയത്. വഖഫ് ബോർഡ് മുനമ്പത്തെ ഭൂമിയിൽ അവകാശം ഉന്നയിച്ചതോടെ
മത്സ്യത്തൊഴിലാളികളുടേയും ഹരിജനങ്ങളുടേയും റവന്യൂ അവകാശങ്ങൾ അസാധുവായി . നിലവിലെ വഖഫ് ആക്ടിലെ 40ാം വകുപ്പ് ഭേദഗതി ചെയ്യുകയും , അത് മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കുകയും ചെയ്താൽ തങ്ങളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കപ്പെടും എന്ന വിശ്വാസത്തിലാണ് മുനമ്പത്തെ 610 കുടുംബങ്ങൾ.