തിരുവനന്തപുരം : സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ മാസത്തോടനുബന്ധിച്ച് തിരുവല്ലം എയ്സ്
കോളേജ് ഓഫ് എൻജിനീയറിങ്ങിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന സൈബർ സെക്യൂരിറ്റീസ് ഹാക്കത്തോൺ
ആരംഭിച്ചു.
എയ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ
IEDC GENESIS-ഉം റെഡ് ടീം ഹാക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ഹാക്കത്തോൺ തിരുവല്ലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് കെ പി ഉദ്ഘാടനം ചെയ്തു.
ഇന്നും നാളെയുമായി
നടക്കുന്ന ഹാക്കത്തോണിന് മുന്നോടിയായി സൈബർ സെക്യൂരിറ്റി വർക്ക്ഷോപ്പും കോളേജിൽ സംഘടിപ്പിച്ചിരുന്നു . ഹാക്കത്തോൺ ഉദ്ഘാടന ചടങ്ങിൽ എയ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫറൂഖ് സയ്ദ് അധ്യക്ഷത വഹിച്ചു.