ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യിൽ സെഞ്ച്വറി നേട്ടവുമായി മലയാളി താരം സഞ്ജു സാംസൺ. 41 പന്തിൽ സഞ്ജു സെഞ്ച്വറി പിന്നിട്ടു. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മത്സരം പുരോഗമിക്കുമ്പോള്‍ സഞ്ജു സാംസണ് 40 പന്തില്‍ 100 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്.9 ഫോറും 8 സിക്സും സഹിതമാണ് സഞ്ജുവിന്റെ സെഞ്ച്വറി. 10-ാം ഓവറിൽ റിഷാദ് ഹൊസൈനെതിരെ അഞ്ച് സിക്സുകളാണ് സഞ്ജു പറത്തിയത്.
സഞ്ജുവിനൊപ്പം സൂര്യകുമാര്‍ യാദവാണ് (65) ക്രീസിലുള്ളത്. ഇരുവരുടേയും ഇന്നിംഗ്സിന്റെ കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് അഭിഷേക് ശർമയെ നാല് റൺസുമായി നേരത്തെ നഷ്ടമായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജുവും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച കൂട്ടുകെട്ട് ഒരുക്കുകയായിരുന്നു.