ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കരുതെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി ദൈവത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും വിമർശിച്ചു. വിര്‍ച്വല്‍ ക്യൂവിനൊപ്പം സ്പോട്ട് ബുക്കിംഗും വേണമെന്നും അദ്ദേഹം പ്രതികരിച്ചു.