Skip to content

  • Home
  • About
  • About Trivandrum
  • Contact

ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം. വൈഷ്ണവിയും നറുക്കെടുക്കും

Editor, October 11, 2024October 11, 2024

024 വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം. വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക.

allianz-education-kottarakkara

പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ വർമ – ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ് വർമ. പന്തളം വടക്കേടത്തു കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ – പ്രീജ ദമ്പതികളുടെ മകൾ ആണ് വൈഷ്ണവി.

ഒക്ടോബർ 16 ന് ഉച്ചക്കു ശേഷം തിരുവാഭരണ മാളികയുടെ മുൻവശം കെട്ടു നിറച്ച് വലിയകോയിക്കൽ ക്ഷേത്ര ദർശന ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പമാണ് ശബരിമലക്ക് യാത്ര തിരിക്കുക. ഋഷികേശ് വർമ ശബരിമല മേൽശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. തുലാം ഒന്നിനാണ് നറുക്കെടുപ്പ്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes