കോഴിക്കോട് | കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കെ.എസ്.യു, എം.എസ്.എഫ് സഖ്യത്തിന് മുന്നേറ്റം. അതേസമയം ആധിപത്യം വിടാതെ എസ്.എഫ്.ഐ. ഫാറൂഖ് കോളേജ്, എം.എ.എം.ഒ കോളേജ് മണാശേരി എന്നിവിടങ്ങളിൽ എം.എസ്.എഫും ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ കെ.എസ്.യുവും ഒറ്റയ്ക്ക് വിജയിച്ചു. ഒമ്പതിൽ ഏഴ് സീറ്റ് നേടിയാണ് മലബാർ ക്രിസ്ത്യൻ കോളേജിൽ 40 വർഷത്തെ എസ്.എഫ്.ഐ കുത്തക തകർത്തത്. കഴിഞ്ഞ തവണ നഷ്ടമായ ജനറൽ ക്യാപ്റ്റൻ സീറ്റ് തിരിച്ചുപിടിച്ച് കോഴിക്കോട് ദേവഗിരി കോളേജിൽ കെ.എസ്.യു ഒമ്പതിൽ ഒമ്പതും നേടി. നീണ്ട രണ്ട് പതിറ്റാണ്ടിനു ശേഷം കോടഞ്ചേരി ഗവ. കോളേജിൽ കെ.എസ്.യു- എം.എസ്.എഫ് സഖ്യം ഭരണം തിരിച്ചുപിടിച്ചു. ഈസ്റ്റ്ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ കെ.എസ്.യു നേടി.
ᶜˡʳⁿᵉʷˢ
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, താമരശേരി ഐ.എച്ച്.ആർ.ഡി കോളേജ്, ചേളന്നൂർ എസ്.എൻ.ജി.സി.എ.എസ് യൂണിയനുകൾ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. ഗുരുവായൂരപ്പൻ കോളേജിൽ ചെയർമാൻ സ്ഥാനം കെ.എസ്.യുവിനാണ്. മാനാഞ്ചിറ ബി.എഡ് സെന്ററിൽ യു.യു.സി സീറ്റിൽ കെ.എസ്.യു വിജയിച്ചു.
ചെത്തുകടവ് എസ്.എൻ.ഇ.എസ് കോളേജ്, പി.കെ.കോളേജ്, കൊടുവള്ളി ഗവ. കോളേജ്, കല്ലായി എ.ഡബ്ല്യു.എച്ച്, എം.ഇ.എസ് കള്ളൻതോട്, ഫാറൂഖ് ട്രെനിംഗ് കോളേജ് തുടങ്ങിയവ എസ്.എഫ്.ഐയിൽ നിന്ന് യു.ഡി.എസ്.എഫ് പിടിച്ചെടുത്തു. കുന്ദമംഗലം ഗവ.കോളേജ്, കൊടുവള്ളി ഗവ. കോളേജ്, നാദാപുരം ഗവ.കോളേജ്, സിൽവർ കോളേജ് പേരാമ്പ്ര, എ.വി.എ.എച്ച് മേപ്പയ്യൂർ, ഡിഗ്നിറ്റി കോളേജ്, ഗോൾഡൻ ഹിൽസ് കൊടുവള്ളി, മോകാസ് ചെറുവറ്റ എന്നിവയും യു.ഡി.എസ്.എഫ് വിജയിച്ചു.
ഫാറൂഖ് കോളേജ്, എം.എ.എം.ഒ കോളേജ് മണാശേരി, സുന്നിയ്യ കോളേജ്, കെ.എം.ഒ കൊടുവള്ളി, എം.എച്ച്.ഇ.എസ് ചെരണ്ടത്തൂർ, എം.ഇ.എസ് വില്ല്യാപ്പള്ളി, റൗളത്തുൽ ഉലൂം അറബിക് കോളേജ്, ഡി.എം.എ പുതുപ്പാടി, ഐഡിയൽ കോളേജ് കുറ്റ്യാടി, ഇലാഹിയ കോളേജ് ചേലിയ, എം.ഇ.ടി നാദാപുരം, നാഷണൽ പുളിയാവ്, ഹൈടെക് കോളേജ്, സി.എസ്.ഐ ക്രിസ്ത്യൻ മുള്ളർ, എസ്.എം.ഐ ചോമ്പാല, ദാറുൽ ഹുദാ നാദാപുരം, മലബാർ വിമൻസ് കോളേജ്, ടി.ഐ.എം ട്രെനിംഗ് കോളേജ്, മലബാർ മൂടാടി എന്നീ കോളേജുകളിൽ എം.എസ്.എഫിനാണ് ആധിപത്യം. ᶜˡʳⁿᵉʷˢമൊകേരി ഗവ.കോളേജിൽ കെമിസ്ട്രി അസോസിയേഷൻ ഒഴികെ മുഴുവൻ സീറ്റും എസ്.എഫ്.ഐ നേടി.
ക്രിസ്ത്യൻ കോളേജിൽ എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു.യൂണിയൻ നഷ്ടപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകർ പുറമെ നിന്നുള്ളവരുടെ സഹായത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. മുചുകുന്ന് കോളേജിലും എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷമുണ്ടായി. മൂന്നര പതിറ്റാണ്ടിനു ശേഷം യു.യു.സിയും ജനറൽ ക്യാപ്റ്റനും ഉൾപ്പെടെ അഞ്ച് സീറ്റുകൾ കെ.എസ്.യു പിടിച്ചെടുത്തു. എസ്.എഫ്.ഐ ആക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു.